വേങ്ങര ടൗൺ ജി എം വി എച്ച് എസ് പ്രവേശനോത്സവം സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ടൗൺ ജി എം വി എച്ച് എസ് വിദ്യാലയത്തിൽ പുതുതായി എത്തിയ വിദ്യാർത്ഥികളെ വരവേൽക്കാനായി വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജംഷിയ ചീരങ്ങൽ ഉദ്ഘാടനം ചെയ്തു.

വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. എച്ച്.എം. ഇൻ ചാർജ് അഷ്റഫ് ഇ.കെ. സ്വാഗതം ആശംസിച്ചു. എസ്.എം.സി ചെയർമാൻ കെ.ടി. ഹസ്സൻകോയ, കിഡ്‌സ് ബാവ, എം.കെ. റസാഖ്, പി. ശ്രീജിത്ത്, മിനി അത്തോളി, മമ്മദ് ടി.കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടികൾക്ക് സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഷീദ് സി. നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}