ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ നാളെ (24/07/2026) മുതല്‍ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

നിലവിൽ 66.22 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളാണുള്ളത്. സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്ന 51.87 ലക്ഷം പേരും ക്ഷേമനിധി ബോർഡുകളിൽനിന്നു പെൻഷൻ ലഭിക്കുന്ന 14.35 ലക്ഷം പേരുമുൾപ്പെടെയാണിത്.

അനർഹരെ ഒഴിവാക്കി, യു.ഡി.എഫ് പ്രഖ്യാപിച്ച 3000 രൂപ പെൻഷൻ നൽകാൻ സർക്കാർ അണിയറയിൽ നീക്കം തുടങ്ങിയിടടുണ്ട്. അനർഹമായി കടന്നുകൂടിയവരെ പൂർണമായി ഒഴിവാക്കി അധിക ഭാരം ഒഴിവാക്കാനാണ് ശ്രമം. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സി.സി. വാഹനമുള്ളവർ, മറ്റു പെ‍ൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല. എന്നാൽ, വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ വാങ്ങുന്നുണ്ട്. ഇത്തരത്തിലു​ള്ളവരെ ഒഴിവാക്കാൻ പട്ടിക സമഗ്രമായി പരിഷ്കരിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}