എട്ടാമത് ചെവിടിക്കുന്നൻ കുടുംബ സംഗമം ഡിസംബർ 25ന്

കണ്ണമംഗലം: എട്ടാമത് ചെവിടിക്കുന്നൻ കുടുംബ സംഗമം ഡിസംബർ 25ന് മഞ്ചേരിയിൽ നടത്താൻ തീരുമാനിച്ചു. കണ്ണമംഗലത്ത് പൂലാട്ട് മൂസയുടെ വീട്ടിൽ ചേർന്ന ചെവിടിക്കുന്നൻ ഫാമിലി അസോസിയേഷൻ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

പരിപാടിയുടെ ഭാഗമായി ഡിസംബർ 25 ലെ പ്രധാന സംഗമത്തിന് മുന്നോടിയായി നവംബറിൽ വിവിധ മേഖലകളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും. പാണ്ടിക്കാട്, കണ്ണമംഗലം, ഒതുക്കുങ്ങൽ, പറപ്പൂർ എന്നീ മേഖലകളിലാണ് പ്രാദേശിക സംഗമങ്ങൾ നടക്കുക. പരിപാടികളുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു.

അസോസിയേഷൻ പ്രസിഡന്റ് സി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ആലിഹാജി കുഴിപ്പുറം യോഗം ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ബാപുട്ടി ഹാജി പാണ്ടിക്കാട്, ട്രഷറർ റവാബി സിദ്ധീഖ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുഹമ്മദാലി മാസ്റ്റർ പറപ്പൂർ, കോമു കണ്ണമംഗലം, ഷാനവാസ്‌ മമ്പാട്, മുഹമ്മദ് കോയ തെന്നല, കുഞ്ഞാലൻ ഹാജി മുനമ്പത്ത്, കുഞ്ഞാലിക്കുട്ടി പൊട്ടിക്കല്ല്, അലവിക്കുട്ടി കണ്ണമംഗലം, സൈദ് മുഹമ്മദ് പൂലാട്ട്, കുഞ്ഞിമൊയ്‌ദീൻ കല്ലക്കയം, റഫീഖ് കണ്ണമംഗലം, അബ്ദുറഹ്മാൻ കല്ലക്കയം, അസീസ് കുഴിപ്പുറം, അൻവർ മാസ്റ്റർ പറപ്പൂർ, റവാബി മൂസക്കുട്ടി, റഹീം ഇരിങ്ങല്ലൂർ, കാദർ പൊട്ടിക്കല്ല്, റഹീം തെന്നല, അബൂബക്കർ, മുനീർ, മൂസക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. പൂലാട്ട് മൂസ സ്വാഗതവും മുഷ്‌ഫിർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}