കെ ടി യു സി മലപ്പുറം ജില്ലാ പ്രസിഡന്റായി പി എച്ച് ഫൈസൽ വേങ്ങരയെ തെരഞ്ഞെടുത്തു

രാഹുല്‍ ഗാന്ധിയെ അക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണം-കെ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം : ഡല്‍ഹിയില്‍ പ്രതിപക്ഷം നടത്തുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കെ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ലേബര്‍ കോഡ് നിയമം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രതിഷേധം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിലെ ക്രമക്കേട് കാരണം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കെ ടി യു സി ജില്ലാ പ്രസിഡന്റ് പി എച്ച് ഫൈസല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് ഗാന്ധിക്കുന്ന് , പി ഡി ജോയി, റോയി ജോസഫ്, തോമസ് ടി, ജോയ് എം എസ്, സജീഷ് ഫിലിപ്പ്, എ ജെ ആന്റണി,അനില്‍ പുലിപ്ര, മുസ്തഫ തിരൂരങ്ങാടി, റാഫി ചെങ്ങാനി, അബ്ദുറഹിമാന്‍ മുള്ളുങ്ങല്‍,  എന്നിവര്‍ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}