ഗവ. രാജാസ് സ്‌കൂളിൽ 'പ്ലസ് ആകാം' പഠന ബോധന പരിഹാര ശിൽപശാല സംഘടിപ്പിച്ചു

കോട്ടക്കൽ: ഗവ. രാജാസ് സ്‌കൂളിൽ യു.പി. വിഭാഗം കുട്ടികൾക്കായി പഠന പിന്തുണ ലക്ഷ്യമിട്ട് 'ക്ലാസ് റൂമിൽ ഇനി പ്ലസ് ആകാം' എന്ന പേരിൽ പഠന ബോധന പരിഹാര ശിൽപശാല സംഘടിപ്പിച്ചു.

കുട്ടികളുടെ ചിന്താശേഷിയെ തൊട്ടുണർത്താനും നൈപുണി വികസനം സാധ്യമാക്കാനും ഉതകുന്ന അഭിനയ കളികൾ, കഥപറച്ചിൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ശിൽപശാലയിൽ നടന്നു. വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമാനമായ ശിൽപശാലകളിലൂടെ വിദ്യാർത്ഥികളെ പഠനപ്രക്രിയയിലേക്ക് കൂടുതൽ ആകർഷിക്കാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിട്ടയേർഡ് ഹെഡ്മാസ്റ്ററും നാടക കലാകാരനുമായ സി.ആർ. രാമചന്ദ്രൻ ശിൽപശാലയ്ക്ക് നേതൃത്വം നൽകി ക്ലാസുകൾ എടുത്തു.

ചടങ്ങിൽ ഇൻ-ചാർജ് ഹെഡ്മിസ്ട്രസ് കെ. ബീന, ഉപപ്രധാനാധ്യാപകൻ പി. പ്രകാശൻ എന്നിവർ സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ എ.കെ. സുധാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിഷ്ണു രാജ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}