ഡോ: ശ്യാം പ്രസാദ് മുഖർജി 125-ാം ജയന്തി ആഘോഷിച്ചു

ഊരകം: ജനസംഘം സ്ഥാപകനും ജവഹർലാൽ നെഹ്‌റു മന്ത്രിസഭയിലെ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജയന്തി ദിനം ബി.ജെ.പി പറപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉചിതമായ രീതിയിൽ ആചരിച്ചു. ഊരകത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി പോരാടിയ ഉജ്ജ്വലനായ ദേശീയവാദിയായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖർജിയെന്ന് അദ്ദേഹം അനുസ്മരിച്ചു. കശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി നിലനിർത്തുന്നതിനായി അദ്ദേഹം നടത്തിയ പോരാട്ടം ചരിത്രപരമാണ്. ആർട്ടിക്കിൾ 370-ന്റെ നിബന്ധനകളെ വെല്ലുവിളിച്ച് കശ്മീരിലേക്ക് പ്രവേശിച്ച അദ്ദേഹത്തെ 45 ദിവസത്തോളം തടങ്കലിൽ പാർപ്പിക്കുകയും, തുടർന്ന് അവിടെ വെച്ച് രക്തസാക്ഷിത്വം വരിക്കുകയുമായിരുന്നുവെന്നും എ.പി. ഉണ്ണി ഓർമ്മിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് സി. ബാബുരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കൾ അനുസ്മരണ പ്രസംഗം നടത്തി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. മധുസൂദനൻ, വൈസ് പ്രസിഡന്റ് പി. അറുമുഖൻ, ട്രഷറർ വി.സി. സുരേഷ്, നാരായണൻ, എ. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}