വേങ്ങര: വായന പക്ഷാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമ്പലമാട് വായനശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.
പുസ്തകങ്ങളെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനശാല പ്രവർത്തകർ പരിപാടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിലുള്ള നിരവധി പുസ്തകങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക് ഇ.കെ. റഷീദ്, എം.പി. അബ്ദുള്ള, എൻ.പി. ഷഹ്‌ന ഷെറിൻ എന്നിവർ നേതൃത്വം നൽകി.