2027-ലെ ഹജ്ജ് തീർത്ഥാടനത്തിനായി അപേക്ഷ സമർപ്പിച്ച അർഹരായ അപേക്ഷകർക്ക് കവർ നമ്പറുകൾ അനുവദിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി.
അപേക്ഷകർക്ക് അവരുടെ കവർ നമ്പർ ലഭിച്ചിട്ടുണ്ടോ എന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ hajcommittee.gov.in സന്ദർശിച്ച് പാസ്‌പോർട്ട് നമ്പർ നൽകി പരിശോധിക്കാവുന്നതാണ്.
കവർ നമ്പർ ഇതുവരെ ലഭിക്കാത്തവർക്കായി പ്രത്യേക സഹായസംവിധാനവും ഒരുക്കിയിട്ടുണ്ട്. കവർ നമ്പർ ലഭിക്കാത്ത അപേക്ഷകർ ജൂലൈ 27-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനുള്ളിൽ 0483 2710717, 2717572 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
നിർദ്ദിഷ്ട സമയത്തിന് ശേഷം ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന് ഹജ്ജ് കമ്മിറ്റി