വൈദ്യുതി ക്ഷാമം: മലപ്പുറത്തിനായി 411 കോടിയുടെ പ്രത്യേക പദ്ധതിക്ക് തുടക്കം

മലപ്പുറം ജില്ല നേരിടുന്ന വൈദ്യുതി തടസ്സത്തിനും വോൾട്ടേജ് ക്ഷാമത്തിനും അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണുന്നതിനായി ബഹു. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ മലപ്പുറം ആസൂത്രണ ഭവനിൽ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേർന്നു. ജില്ലയിലെ വൈദ്യുതി മേഖലയുടെ സമഗ്ര വികസനത്തിനായി 411 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് ബഹു. മന്ത്രി യോഗത്തിൽ പ്രഖ്യാപിച്ചു.

പ്രധാന തീരുമാനങ്ങളും നിർദ്ദേശങ്ങളും:

🔹 പുതിയ സബ്‌സ്റ്റേഷനുകൾ: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ സബ്‌സ്റ്റേഷനുകളുടെ നിർമ്മാണം വേഗത്തിലാക്കും.

🔹 ട്രാൻസ്ഫോർമറുകളുടെ നവീകരണം: 

തകരാറിലായതും ശേഷി കുറഞ്ഞതുമായ ട്രാൻസ്ഫോർമറുകൾ അടിയന്തിരമായി മാറ്റിസ്ഥാപിക്കാനും പുതിയവ സ്ഥാപിക്കാനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

🔹 മണ്ഡലാടിസ്ഥാനത്തിൽ യോഗങ്ങൾ: 

ഓരോ നിയോജക മണ്ഡലത്തിലെയും പ്രാദേശികമായ വൈദ്യുതി പ്രശ്നങ്ങൾ കൃത്യമായി വിലയിരുത്തി പരിഹരിക്കുന്നതിനായി എം.എൽ.എമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ യോഗങ്ങൾ ചേരും.

🔹 ജീവനക്കാരുടെ കുറവ് പരിഹരിക്കും: 

കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുകയും ഉപഭോക്താക്കളുടെ പരാതികളിൽ ഉടനടി നടപടിയെടുക്കുകയും ചെയ്യും.

🔹 മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ: 

വരും വർഷങ്ങളിലെ ഉയർന്ന ഉപഭോഗം മുന്നിൽക്കണ്ട് ഉൽപ്പാദന-പ്രസരണ ശൃംഖല ശക്തമാക്കും. അനാവശ്യമായ പവർകട്ടുകൾ ഒഴിവാക്കാൻ മുൻകൂട്ടി പ്ലാൻ തയ്യാറാക്കും.

🔹 സുരക്ഷയും ബോധവൽക്കരണവും:

 വൈദ്യുതി അപകടങ്ങളിൽ പൊതുജനങ്ങളും ജീവനക്കാരും മരണപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വിപുലമായ ബോധവൽക്കരണം നടത്തും. കെ.എസ്.ഇ.ബി ഓഫീസുകൾ കൂടുതൽ ജനസൗഹൃദമാക്കും.

യോഗത്തിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ ഉന്നയിച്ച വെങ്ങാനൂർ സബ്‌സ്റ്റേഷൻ കമ്മീഷൻ ചെയ്യൽ, കോട്ടക്കൽ, കൊണ്ടോട്ടി, താനൂർ, കുറ്റിപ്പുറം സബ്‌സ്റ്റേഷൻ നിർമ്മാണങ്ങൾ, വെന്നിയൂർ സബ്‌സ്റ്റേഷൻ നവീകരണം, യു.ജി കേബിൾ സ്ഥാപിക്കൽ, ചീക്കോട് കുടിവെള്ള പദ്ധതിക്ക് കണക്ഷൻ നൽകൽ, ആഢ്യൻപാറ പദ്ധതി നവീകരണം തുടങ്ങിയ ആവശ്യങ്ങളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് ബഹു. മന്ത്രി ഉറപ്പുനൽകി. കലക്ടർ വിനയ് ഗോയൽ .
ബഹു. അബ്ദുസ്സമദ് സമദാനി എം.പി, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, പി.എം.എ സമീർ, വി.എസ് ജോയ്, പി.കെ നവാസ്, മഞ്ഞളാംകുഴി അലി, ടി.പി അഷ്‌റഫലി, ടി.വി ഇബ്രാഹിം, എ.ഡി.എം സാദിഖ് പി.ഓ, കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ ശിവദാസ് എസ്, ചീഫ് എൻജിനീയർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}