ബഷീർ സ്മരണയിൽ കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ്

വേങ്ങര: മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പത്തിരണ്ടാം ഓർമ്മ ദിനം കുറ്റൂർ നോർത്ത് കെ.എം. ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായി ആചരിച്ചു. ബഷീറിയൻ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയും വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിച്ചുമാണ് വിദ്യാർത്ഥികൾ ശ്രദ്ധേയമായ ഒരനുസ്മരണം ഒരുക്കിയത്.

സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായ പാത്തുമ്മ, മജീദ്, സുഹറ, ഭാർഗവി, ഒറ്റക്കണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയവരെ കുട്ടികൾ വേഷപ്പകർച്ചയിലൂടെ വേദിയിൽ പുനഃസൃഷ്ടിച്ചു. കൂടാതെ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾക്ക് അടുത്തറിയാനായി ആർട്സ് ക്ലബ്ബ് ഒരുക്കിയ കാരിക്കേച്ചർ കട്ടൗട്ടുകൾ ഏറെ കൗതുകമുണർത്തി.

ഈ വിഭാഗത്തിൽ നടന്ന മത്സരത്തിൽ അനാലിയ, ഷിയാന, ഷെസ, ഫാത്തിമ റിസ, മെഹദിയ ഹാഷിം, നാഫില കെ.സി, ജെസ എം, ഫാത്തിമ സജ്‌വ എന്നിവർ വിജയികളായി. ബഷീർ കൃതികളെ ആസ്പദമാക്കി മലയാളം ക്ലബ്ബ് സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ യുപി വിഭാഗത്തിൽ നസ്ലി ബത്തൂൽ പി, ഇൻഷ ഫാത്തിമ, മിൻഹ പി.സി എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അദീബ്, സൻഹ എം, ഫാത്തിമ റിദ എന്നിവരും വിജയികളായി.

സ്കൂൾ പ്രധാനാധ്യാപിക എസ്. ഗീത പരിപാടി ഉദ്ഘാടനം ചെയ്തു. പി.എസ്. സുജിത്ത് കുമാർ (ഡിഎച്ച്എം) അധ്യക്ഷത വഹിച്ചു. ഷൈജു കാക്കഞ്ചേരി, കെ. സ്മിത, കെ.ഐ. ജെസ്സി, ജെ.കെ. ദിൽന, കെ. ശ്രീജ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}