വേങ്ങര: കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്തിലെ ഈ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം പ്രശസ്ത മജീഷ്യൻ സനീഷ് വടകര നിർവഹിച്ചു. സ്‌കൂളിലെ ആർട്‌സ്, മാത്‌സ്, സയൻസ്, സോഷ്യൽ സയൻസ്, വിമുക്തി, സംസ്കൃതം, ഇംഗ്ലീഷ്, വിദ്യാരംഗം, ചിരി, അറബിക്, ഉറുദു, ക്രാഫ്റ്റ്, ടീൻസ്, ഗാന്ധിദർശൻ, ഹിന്ദി, ഐടി, സ്പോർട്സ്, ഹരിത എന്നീ പതിനെട്ട് ക്ലബ്ബുകളുടെ ഉദ്ഘാടനമാണ് സംഘടിപ്പിച്ചത്.
ചടങ്ങിൽ പ്രധാനാധ്യാപിക എസ്. ഗീത അധ്യക്ഷത വഹിച്ചു. ഡി.എച്ച്.എം പി.എസ്. സുജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി എ.കെ. മഞ്ജുശ്രീ, എസ്.ആർ.ജി കൺവീനർ കെ.ടി. ബരീറ, ഇ. ഷംസുദ്ധീൻ, ജി. ഗ്ലോറി തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം നടന്ന മാജിക് ഷോയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഏറെ ശ്രദ്ധേയമായി. ഏകദേശം ഇരുനൂറോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ആർട്സ് ക്ലബ്ബ് കൺവീനർ എ.കെ. ഷൈജു പരിപാടികൾക്ക് നേതൃത്വം നൽകി.