വേങ്ങര-കുന്നംപുറം റൂട്ടിൽ യാത്രക്കാർ ശ്രദ്ധിക്കുക; റോഡ് തകർന്ന ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വേങ്ങര: വേങ്ങര-കുന്നംപുറം പി.ഡബ്ല്യു.ഡി റോഡിൽ കലുങ്ക് തകർന്ന് റോഡിന്റെ പാർശ്വഭാഗം ഇടിഞ്ഞതോടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ അച്ചനമ്പലം വളപ്പിൽ ഭാഗത്താണ് റോഡ് തകർന്ന് വലിയ അപകടാവസ്ഥ രൂപപ്പെട്ടിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിലവിൽ ഈ ഭാഗത്ത് ഭാഗികമായ ഗതാഗതം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. റോഡ് തകർന്ന ഭാഗത്ത് വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ഭാരവാഹനങ്ങൾക്കും മറ്റ് വലിയ വാഹനങ്ങൾക്കും ഈ റൂട്ടിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങൾ ഒരു കാരണവശാലും ഈ വഴി പ്രവേശിക്കാൻ പാടില്ലെന്നും, പകരം ബദൽ പാതകൾ ഉപയോഗിക്കണമെന്നും കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ അറിയിച്ചു.

പൊതുജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങളോട് എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}