പനമ്പുഴ റോഡിലെ കുഴി അടിയന്തരമായി നികത്തണം; മാപ്സ് പരാതി നൽകി

തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ പനമ്പൂയ പാലത്തിലെത്തുന്നതിന് മുമ്പുള്ള ഭാഗത്ത് രൂപപ്പെട്ട വലിയ കുഴി മൂലം വെള്ളം സ്ഥിരമായി കെട്ടിക്കിടക്കുന്നതും ഇതുവഴി വാഹനാപകടങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പൊതുമരാമത്ത്  അസിസ്റ്റൻറ് എൻജിനീയർ കെ പി ബിന്ദുവിന്  പരാതി നൽകി.
റോഡിലെ കുഴിയിൽ മുകളിൽ നിന്നും വരുന്ന വെള്ളം വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം ആയിട്ടുണ്ടെന്നും കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട ആൾ സീരിയസ് ആയി മെഡിക്കൽ കോളേജിലാണെന്ന് ഇനിയും അപകടങ്ങൾ വർധിക്കാൻ സാധ്യത കൂടുതലാണെന്നും പരാതിയിൽ പറയുന്നു.

 രാത്രികാലത്തും  പകൽ സമയത്തും സമയത്തും കുയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടസാധ്യത ഇരട്ടിയാകുന്നതായും പ്രദേശവാസികളും യാത്രക്കാരും നിരന്തരം ദുരിതം അനുഭവിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപകടങ്ങൾ ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തരമായി സ്ഥലപരിശോധന നടത്തി റോഡിലെ കുഴി ശാസ്ത്രീയമായി നികത്തി റോഡ് സുരക്ഷിതമാക്കണമെന്നും, ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് വിഷയത്തിൽ കാലതാമസം കൂടാതെ നടപടി സ്വീകരിച്ച് റോഡ് യാത്രയോഗ്യമാക്കണമെന്ന് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് നിയാസ് അഞ്ചപ്പുര, സുബൈർ പി പി, നസറുദ്ദീൻ തങ്ങൾ കൊട്ടംതല, ഫൈസൽ കാരാടൻ, സുലൈഖ സലാം എന്നിവർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി ബിന്ദുവിനോട് ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}