'കരുതൽ 2026' മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

വേങ്ങര: ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയും അൽ സലാമ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച 'കരുതൽ 2026' മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ഞായറാഴ്ച (ജൂലൈ 19) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ അൽ സലാമ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി ഉദ്ഘാടനം ചെയ്തു.

അൽ സലാമ ഹോസ്പിറ്റൽ ജനറൽ മാനേജർ അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ.കെ. മൻസൂർ കോയതങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള പ്രിവിലേജ് കാർഡുകളുടെ വിതരണം വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് കെ. നിർവഹിച്ചു. ലെൻസ്ഫെഡ് വേങ്ങര ഏരിയ സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.

വിവിധ മെഡിക്കൽ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാർ സൗജന്യ പരിശോധനയും ചികിത്സാ നിർദേശങ്ങളും നൽകി. ഡോ. ഉനൈസത്ത് കെ. (ഫാമിലി മെഡിസിൻ), ഡോ. യാസർ അമീൻ (ഓർത്തോപീഡിക്സ്), ഡോ. റസ്മിയ കെ. (ഇ.എൻ.ടി.), ഡോ. നദീം പി.കെ. (സ്കിൻ & ഹെയർ), ഡോ. അഫ്രീന ബീരാൻ (ഗൈനക്കോളജി), ഡോ. അസ്ന അസൈൻ കെ. (പീഡിയാട്രിക്സ്), ഡോ. മുഹമ്മദ് റബീഹ് കെ. (ഫിസിയോതെറാപ്പി) എന്നിവർ നേതൃത്വം നൽകി.

വി.ടി. മൊയ്തീൻ, ജംഷിയ ചീരങ്ങൻ, ജിജിൻ, ഇസ്മായിൽ കെ.സി., റിയാസലി പി.കെ., നൗഷാദലി, വി.കെ.എ. റസാഖ്, നൗഫൽ എ.യു., അനീസ് ടി.കെ., മീരാൻ വേങ്ങര, മുഹമ്മദ് അജ്നാസ് വേങ്ങര തുടങ്ങിയവർ പ്രസംഗിച്ചു. സക്കീറലി എ., ഷംസുദ്ധീൻ ഇ.വി., മുഹമ്മദ് അസ്സം, മുഹ്‌സിൻ എ.പി., മൻസൂർ പി., ജസീർ അജ്മൽ, ഇർഷാദ് കെ.കെ., മുഹമ്മദ് റിയാസ്, ഇർഷാദലി ഇ.കെ., മുഹമ്മദ് സാലിഹ് ഇ.വി. എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നൂറുകണക്കിനാളുകൾ പങ്കെടുത്ത ക്യാമ്പ് മികച്ച ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}