ആർഎസ്പി(എൽ) കേരള കോൺഗ്രസിൽ ലയിച്ചു; യുഡിഎഫ് പ്രചാരണം ശക്തമാക്കും

മലപ്പുറം: ആർഎസ്പി(എൽ) മലപ്പുറം ജില്ലാ കമ്മിറ്റി പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ലയിച്ചു. ലയന സമ്മേളനം കേരള കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന യുഡിഎഫിന്റെ നൂറുദിന കർമ്മപദ്ധതികൾ ഏറ്റെടുത്തുകൊണ്ട് ജില്ലയിൽ ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ലയന സമ്മേളനത്തിൽ പി.എച്ച്. ഫൈസൽ വേങ്ങര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.ടി.യു.സി മലപ്പുറം ജില്ലാ പ്രസിഡന്റായി പി.എച്ച്. ഫൈസൽ വേങ്ങരയെ തിരഞ്ഞെടുത്തു.

യോഗത്തിൽ മുസ്തഫ തിരൂരങ്ങാടി, റാഫി ചെങ്ങാനി, സുധീഷ് ഗാന്ധിക്കുന്ന്, അബ്ദുറഹിമാൻ മുള്ളുങ്ങൽ, പി.ഡി. ജോയി, റോയ് ജോസഫ്, തോമസ് ടി., ജോയ് എം.എസ്., സജീഷ് ഫിലിപ്പ്, എ.ജെ. ആന്റണി, അനിൽ പുലിപ്ര എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}