എൻജിനീയർ സി. അബ്ദുൽ മജീദ് സ്മാരക അവാർഡ് വിതരണം നടത്തി

സ്‌നേഹസ്പർശം: പ്രതിഭാദരവും ഇന്നർ ചൈൽഡ് ഹീലിംഗ് സെഷനും സംഘടിപ്പിച്ചു

വേങ്ങര: ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നുള്ള എസ്.എസ്.എൽ.സി., പ്ലസ് ടു., എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ "സ്‌നേഹസ്പർശം" പരിപാടിയിൽ വെച്ച് എൻജിനീയർ സി. അബ്ദുൽ മജീദ് സ്മാരക അവാർഡ് നൽകി ആദരിച്ചു.

വേങ്ങര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. അസ്ലു ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ഉപഹാര സമർപ്പണം നടത്തി. ലെൻസ്ഫെഡ് വേങ്ങര ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ.സി അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി ആത്മവിശ്വാസവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രത്യേക ഇന്നർ ചൈൽഡ് ഹീലിംഗ് സെഷന് പ്രശസ്ത ഇന്നർ ചൈൽഡ് ഹീലർ ഷഹാന ലുഖ്മാൻ നേതൃത്വം നൽകി. എം.ഡി. രഘുരാജ് എൻജിനീയർ സി. അബ്ദുൽ മജീദിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. നാസർ, ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് മോഹനകൃഷ്ണൻ, ജില്ലാ ട്രഷറർ റിയാസലി പി.കെ., ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദലി, സംസ്ഥാന സമിതി അംഗം വി.കെ.എ. റസാഖ്, ജില്ലാ ഭാരവാഹി നൗഫൽ എ.യു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് സെക്രട്ടറി ശിവശങ്കരൻ നായർ, ലെൻസ്ഫെഡ് വേങ്ങര ഏരിയ സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}