തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ വിപുലീകരിച്ച Public Relations, Hamsafar, Welfare Department ഓഫീസുകളുടെ ഉദ്ഘാടനം സ്ഥാപനത്തിന്റെ ചാന്‍സലര്‍ കൂടിയായ ബഹു. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
യൂനിവേഴ്‌സിറ്റിയുടെ സേവന-ഭരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിദ്യാര്‍ത്ഥി-സമൂഹ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഓഫീസുകള്‍ വിപുലീകരിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, പി.എസ്.എച്ച് തങ്ങള്‍ സംസാരിച്ചു.
സെക്രട്ടറി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അക്കാദമിക് രജിസ്ട്രാര്‍ റഫീഖ് ഹുദവി കരിമ്പനക്കല്‍, എക്‌സാം കണ്‍ട്രോളര്‍ പി.കെ അബ്ദുന്നാസര്‍ ഹുദവി കൈപ്പുറം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, ടി. അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, എം.സി ഹംസക്കുട്ടി ഹാജി കുണ്ടൂര്‍, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്ലക്കുട്ടി ഹാജി താനാളൂര്‍, എം.പി സിദ്ദീഖ് ഹാജി ചെറുമുക്ക്, കെ.പി ചെറീദ് ഹാജി കുറ്റാളൂര്‍, മുഹമ്മദ് കബീര്‍ ഹാജി ഓമച്ചപ്പുഴ, മണ്ടോട്ടില്‍ അബ്ദുറശീദ് ഹാജി, കാമ്പ്രത്ത് ബാവ ഹാജി, വി.പി കോയ ഹാജി ഉള്ളണം, ഗ്രാന്റ് കുഞ്ഞാലന്‍ ഹാജി, ക്രസന്റ് ബാവ ഹാജി, കെ.എം മൂസ ഹാജി പുലിക്കോട്, പി.ജി ഡീന്‍ അബ്ദുശക്കൂര്‍ ഹുദവി, ഡിഗ്രി സെക്ഷന്‍ പ്രിന്‍സിപ്പാള്‍ സി. യൂസുഫ് ഫൈസി മേല്‍മുറി, സെക്കന്ററി സീനിയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍, ഹുദവികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.