17-ാം വാർഡിൽ ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു

വേങ്ങര: ഗ്രാമസഭകളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും കൃഷിയിലേക്ക് കൂടുതൽ കുടുംബങ്ങളെ ആകർഷിക്കുന്നതിനും വേങ്ങര പഞ്ചായത്ത് 17-ാം വാർഡിൽ മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിച്ചു. ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്കായി സംസ്ഥാന കൃഷി വകുപ്പിന്റെ 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു.

ഗ്രാമസഭയിലേക്ക് കൂടുതൽ കുടുംബങ്ങളെ എത്തിക്കുന്നതിനും, കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 17-ാം വാർഡ് മെമ്പർ സബ്ന ഇബ്രാഹിം വിതരണോദ്ഘാടനം നിർവഹിച്ചു.

ലഭ്യമായ വിത്തുകൾ എല്ലാ കുടുംബങ്ങളും കൃഷി ചെയ്യണമെന്നും, വരാനിരിക്കുന്ന ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ തന്നെ ഉപയോഗിക്കണമെന്നും സബ്ന ഇബ്രാഹിം അഭ്യർത്ഥിച്ചു. ഗ്രാമസഭയിൽ പങ്കെടുത്ത നിരവധി കുടുംബങ്ങൾക്ക് വിത്ത് പാക്കറ്റുകൾ കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}