വേങ്ങരയിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

വേങ്ങര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി കെപിസിസി അംഗം പി.എ. ചെറീത് ഉദ്ഘാടനം ചെയ്തു.

ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതവും അദ്ദേഹം ജനങ്ങൾക്കായി നൽകിയ സേവനങ്ങളും യോഗത്തിൽ അനുസ്മരിച്ചു. പി.പി. ആലിപ്പു, ടി.കെ. മൂസക്കുട്ടി, പി.പി.എ. ബാവ, സോമൻ ഗാന്ധികുന്ന്, പി.പി. സഫീർ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ നെച്ചിക്കാടൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ചോലക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.

വി.കെ. ചന്ദ്രമോഹനൻ, കൈപ്രൻ ഉമ്മർ, ടി.വി. റഷീദ്, ഗംഗാധരൻ, ചീരങ്ങൻ ജലീൽ, ഇല്ലിക്കോടൻ സലാം, ടി.പി. കുഞ്ഞാലി, പുളിക്കൽ ഹരിദാസൻ, മുഹമ്മദ് കുട്ടി, എൻ.ടി. ആസിഫ് പി.വി., ടി.വി. അർജുൻ, ടി.കെ. ദിലീപ്, സുബൈർ ബാവ തട്ടയിൽ, കാപ്പൻ മുസ്തഫ, അയ്യപ്പൻകുട്ടി ഗാന്ധികുന്ന്, അർഷാദ് എം.ടി., എം.വി. സന്തോഷ് തുടങ്ങിയവരും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}