ടീൻസ്പേസ് ഹയർസെക്കൻഡറി സമ്മേളനം പ്രഖ്യാപിച്ചു

വേങ്ങര: വിസ്ഡം സ്റ്റുഡന്റ്സ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ടീൻസ്പേസ്' ഹയർ സെക്കൻഡറി സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ പ്രഖ്യാപനം വ്യവസായ, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.  

2026 നവംബർ 1-ന് കോട്ടക്കലിൽ നടക്കുന്ന കോൺഫറൻസ് ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ ഒരുമിപ്പിച്ച് ധാർമികത,  വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, സാമൂഹിക പ്രതിബദ്ധത, കരിയർ മാർഗനിർദേശം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയായിരിക്കും. 

സമ്മേളനത്തിന്റെ ഭാഗമായി ഗ്യാലപ്പ് ഇന്റർ സ്കൂൾ ക്വിസ് കോമ്പറ്റീഷൻ, 'എതിരെ' ലഹരി വിരുദ്ധ ക്യാമ്പയിനുകൾ, ടീൻസ് ടോക്ക് യൂണിറ്റ് സംഗമങ്ങൾ, മെസ്സേജ് പവലിയനുകൾ എന്നിവ സംഘടിപ്പിക്കും. 

പ്രഖ്യാപന ചടങ്ങിൽ വിസ്ഡം സ്റ്റുഡന്റ്സ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി  ഷമീർ മദനി കളിയാട്ടമുക്ക്, വൈസ് പ്രസിഡന്റ്‌ സി പി ഫസലു റഹ്മാൻ ചെങ്ങാനി, ട്രഷറര്‍ ഫാഹിം കോട്ടക്കൽ, വിസ്‌ഡം ഓർഗനൈസേഷൻ ജില്ല ജോയിന്റ് സെക്രട്ടറി ടി.ഇ  അബ്ദുൽ കരീം കോട്ടക്കൽ എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി ആയിരത്തിൽപരം  ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}