പറപ്പൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുഭാഷ് പള്ളിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ ജാബിർ അമ്പലവൻ സ്വാഗതം ആശംസിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.എ. റഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയുടെ ജീവിതവും രാഷ്ട്രീയ പാരമ്പര്യവും കോർത്തിണക്കി നാസർ കാപ്പൻ മുഖ്യപ്രഭാഷണം നടത്തി.
പി.കെ. ഇബ്രാഹിംകുട്ടി, കെ.പി. റഷീദ്, മുഹമ്മദ് മണക്കാഞ്ചേരി, സി.പി. സലാം, അബ്ദുറഹ്മാൻ കെ.കെ., എം.പി. മുഹമ്മദ്, ഇസ്മായിൽ, അമീർ ബാപ്പു, കെ.സി. യാസിർ, ആലിബാവ, ഇർഷാദ്, ആനന്ദൻ, രാജൻ പി.പി., ബാലഗോപാൽ, അഫ്ഷൻ, കുട്ടൻ, ഇക്ബാൽ പൂവത്തിങ്ങൽ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി അബ്ബാസ് അലി സി.പി. കൃതജ്ഞത രേഖപ്പെടുത്തി.