ജില്ലാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ്: കെ.ടി മുഹമ്മദ് യൂനുസ് ഒന്നാമത്, പ്രഭീഷും സതീഷും തൊട്ടുപിന്നിൽ

ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തിൻ്റെ  ആഭിമുഖ്യത്തിൽ, ജില്ല റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് ഇന്ന് 18/07/2026 രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കോട്ടക്കൽ പുത്തൂർ ജി.എം.എൽ.പി സ്ക്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങ് GMLP സ്ക്കൂൾ പുത്തൂർ എച്ച്.എം, ശ്രീമതി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 73 വയസ്സ് കഴിഞ്ഞ ഏറ്റവും മുതിർന്ന സീനിയർ കളിക്കാരൻ മുതൽ 9 വയസ്സ്കാരി വരെയുള്ള കുഞ്ഞു താരങ്ങൾ ഉൾപ്പെടെ ഏറ്റവും മികച്ച 40 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. 

ജില്ല റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് യൂനുസ് ചാമ്പ്യനായി. കെ. പ്രഭീഷ്, പി സതീഷ്, കെ. ദേവനാരായൺ, പി, കെ.ടി ജസീം അലി എന്നിവർ യഥാക്രമം രണ്ട്,മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ നേടി. ഈ അഞ്ച് പേരും കേരള സംസ്ഥാന ഫിഡെ റേറ്റഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിന് മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കും.

വിജയികൾക്ക് ട്രോഫിയും, സെർട്ടിഫിക്കറ്റും നൽകിയതിന് പുറമെ ഒന്ന് മുതൽ 10 വരെ വിജയികളായവർക്ക് 1500, 1200, 1000, 80, 600, 550, 500, 450, 400, 350 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ  സമ്മാനിച്ചു.

ചടങ്ങ് ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.എൽ ഹഫീസ് അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി സി.കെ മുഹമ്മദ് ഇർഷാദ് ഭാരവാഹികളായ പി.സലീം, സീനിയർ താരങ്ങളായ പ്രഭാകരേട്ടൻ, ബാലകൃഷ്ണേട്ടൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}