ഇരിങ്ങല്ലൂർ: കുറ്റിത്തറമ്മൽ ബിദായത്തുൽ ഹിദായ മദ്രസയുടെ പതിനഞ്ചാം വാർഷിക മജ്ലിസുന്നൂർ അഹമ്മദ് നാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ് സി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സമസ്ത മാനേജ്മെന്റ് അസോസിയേഷൻ വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂകോട്ടൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. അഹമ്മദ് ഹുസൈൻ ജീലാനി തങ്ങൾ പ്രാർത്ഥനാ സമ്മേളനത്തിനും, സദർ മുഅല്ലിം പി. അബ്ദുൽ ബാസിത്ത് വാഫി മജ്ലിസുന്നൂരിനും നേതൃത്വം നൽകി. ശാസിൻ. വി ചടങ്ങിൽ ഖിറാഹത്ത് നടത്തി.
എം. മുസ്തഫ ഹുമൈദി, എം.പി. അബ്ദുറഹ്മാൻ ഹിഷാമി, സി.പി. കരീം മുസ്‌ലിയാർ, എം.കെ. മുഹമ്മദ് ബിഷിർ വാഫി, ബി. മുസ്തഫ, കെ. ഹുസൈൻ, കെ. കാദർ, എൻ. മുഹമ്മദാലി, സി. അഷ്‌റഫ്, ടി.പി. അനീസ്, പി. സർബാസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിന് വി. അബ്ദുൽ അസീസ് സ്വാഗതവും കെ.കെ. മുസ്തഫ നന്ദിയും പറഞ്ഞു.