പാക്കടപുറായ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർ, മറ്റു അനുബന്ധജീവനക്കാർ എന്നിവരെ നിയമിച്ചു പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആരോഗ്യകേന്ദ്രം അടിയന്തിരമായി വികസിപ്പിക്കണമെന്ന് പാക്കടപുറായ യൂണിറ്റ് വെൽഫെയർ പാർട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പാർട്ടിയുടെ യൂണിറ്റ് വാർഷിക സമ്മേളനം പാക്കടപ്പുറായ ഐഡിയൽ ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ എന്നിവർ യൂണിറ്റ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പുതിയ യൂണിറ്റ് ഭാരവാഹികളായി
പ്രസിഡണ്ട്: പി . പി. അഹമ്മദ് ഫസൽ, സെക്രട്ടറി അബ്ദുൽ ഗഫൂർ തുമ്പയിൽ, ട്രഷറർ അബ്ദുൽ കരീം ചെമ്പൻ, വൈസ്പ്രസിഡൻറ് മാർ അബ്ദുൽ മജീദ് സി, കദീജ ടീച്ചർ
ജോയിൻ സെക്രട്ടറിമാർ മുനീർ VT, സമീറ ഫസൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ മജീദ് വഹിച്ചു സെക്രട്ടറി പി പി ഫസൽ റിപ്പോർട്ട് അവതരിപ്പിച്ചു,ട്രഷറർ പി പി കണക്ക് അവതരിപ്പിച്ചു,വൈസ് പ്രസിഡണ്ട് ഷമീർ സ്വാഗതവും പുതിയ സെക്രട്ടറി അബ്ദുൽ ഗഫൂർ തുമ്പയിൽ നന്ദിയും പറഞ്ഞു.
യോഗത്തിൽ 45 പേർ പങ്കെടുത്തു.