വേങ്ങര: കോട്ടക്കൽ വി.പി.എസ്.വി ആയുർവേദ കോളേജ് ഹൗസ് സർജൻസ് അസോസിയേഷൻ, ഫെയ്മസ് ക്ലബ്ബ്, അമ്പലമാട് വായനശാല, അവളിടം യുവതി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു.
പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം റജ്ന റഹൂഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിവിധ ചികിത്സാ വിഭാഗങ്ങളിലായി താഴെ പറയുന്ന ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി:
കായചികിത്സാ വിഭാഗം: ഡോ. ജിതേഷ് എം
പ്രസൂതിതന്ത്ര വിഭാഗം: ഡോ. കെ. അനിത വിശ്വംഭരൻ
കൗമാരഭൃത്യ വിഭാഗം: ഡോ. സി. നസീബ
ഹൗസ് സർജൻമാർ: ഡോ. ഫിദ നൗറിൻ പി.കെ, ഡോ. സനില എൻ.പി, ഡോ. ഭരദ്വാജ് വി, ഡോ. സിൻഷ സലിം, ഡോ. അഖിൽ കുമാർ ബി.