വേങ്ങരയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

വേങ്ങര: ഡൽഹിയിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡണ്ട് വി.പി.എ. റഷീദ് ഉദ്ഘാടനം ചെയ്തു.

പി.പി.എ. ബാവ,കെ. പി. സി. സി മെമ്പർ പി. എ. ചെറീത്, ടി.കെ. മൂസക്കുട്ടി, ടി.കെ. പൂച്ചിയാപ്പു, സോമൻ ഗാന്ധി കുന്ന്, കെ. ഗംഗാധരൻ, പി.പി. സഫീർ ബാബു, വി.ടി. മൊയ്‌ദീൻ, ഒ.കെ. വേലായുധൻ, ടി.വി. റഷീദ്, നാസർ എ.കെ., ബൈജു പാണ്ടികശാല, ടി.കെ. റാഫി, ടി.വി. രാജഗോപാൽ, ശാക്കിർ വേങ്ങര, മജീദ് കെ.സി., ആസിഫ് പി.വി., അർജുൻ ടി.വി. എന്നിവർ പ്രസംഗിച്ചു.

മണി ദിവാകർ കച്ചേരിപ്പടി, പുളിക്കൽ ഹരിദാസൻ, ഇസ്മായിൽ പറങ്ങോടത്ത്, പി.കെ. ലത്തീഫ് കൂരിയാട്, ഇല്ലിക്കോടൻ സലാം, പാറയിൽ മുഹമ്മദ്, ഇ.വി. കുഞ്ഞാപ്പു, ലത്തീഫ് കാട്ടിൽ, മൂക്കുമ്മൽ ഹംസക്കുട്ടി, പൂഴിത്തറ സമദ്, കെ.കെ. യെഹ്യ, ടി.പി. കുഞ്ഞാലി, അർഷാദ് എം.ടി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}