കൊണ്ടോട്ടിയിൽ കാറിടിപ്പിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

മലപ്പുറം: കൊണ്ടോട്ടി കൊളപ്പുറം റോഡ് കരുവാംകല്ലിൽ   വാഹനാപകടത്തിൽ കരിപ്പൂർ മാതാംകുളം സ്വദേശി പരേതനായ കൈതകത്ത് മുഹമ്മദലിയുടെ മകൻ ജംഷീർ (26) മരിച്ചു.

കരുവാങ്കല്ലിൽ വച്ച് കാറിന്റെ പിറകിൽ ബൈക്കിടിച്ച് പുറകിൽ വന്ന കാറ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പുലർച്ചെ 5:30 ഓടെയാണ് അപകടം.

പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നവരാണ് ഇയാൾ അപകടത്തിൽ പെടുന്നത് കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}