സി.ജെ.പിക്ക് പിന്തുണ: കോട്ടക്കലിൽ ആം ആദ്മി പാർട്ടി പ്രതിഷേധ പ്രകടനവും ധർണയും നടത്തി

മലപ്പുറം: സി.ജെ.പിക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എ.എ.പി) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കലിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.

സാമൂഹിക നീതിയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുക, സി.ജെ.പിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നീതിപൂർവമായ നിലപാട് സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ചങ്കുവെട്ടിയിൽ നിന്ന് ആരംഭിച്ച് കോട്ടക്കൽ ബസ് സ്റ്റാൻഡ് വരെയാണ് പ്രകടനം നടത്തിയത്. ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും സി.ജെ.പിക്ക് പിന്തുണയറിച്ചുമായിരുന്നു പ്രവർത്തകർ അണിനിരന്നത്.

പ്രതിഷേധത്തിന് ശേഷം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ എ.എ.പി മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ് പൂവത്തിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷമീം ഹംസ, നേതാക്കളായ ആബിദ്, ഹാരിസ്, ബക്കർ കുണ്ടുപുഴക്കൽ, ഷമീർ കുറ്റൂർ, മൂസ ജാറത്തിങ്ങൽ എന്നിവർ സംസാരിച്ചു. പരിപാടിയിൽ നിരവധി പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}