വേങ്ങര: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. വേങ്ങര ബ്ലോക്ക് കമ്മിറ്റി വേങ്ങര അങ്ങാടിയിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി. സൈഫുദ്ദീൻ ഉദ്ഘടനംചെയ്തു. എം. ഷമീം അധ്യക്ഷനായി. പി.പി. ശാലിനി, കെ. ശാലിനി തുടങ്ങിയവർ പ്രസംഗിച്ചു.