ഊരകം: ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ഗ്രാമസഭായോഗം ഒ.കെ.എം. നഗർ നസീമുൽ ഹുദാ മദ്രസയിൽ വെച്ച് ചേർന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ യോഗത്തിൽ സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ. മുഹമ്മദ് മാസ്റ്റർ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അസൈനാർ ഊരകം അധ്യക്ഷത വഹിച്ച യോഗത്തിൽ, മുൻ വാർഡ് മെമ്പർമാരായ എം.ടി. അലവി, കമൂത്ത് ചന്തു, കോഡിനേറ്റർ പ്രിയ മോൾ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ടി.വി. സജീർ, വി. വിനോദിനി ടീച്ചർ, ജമാൽ കെ., ശാന്തി സി., വളപ്പിൽ ഹംസ ഹാജി, എം.കെ. മുഹമ്മദ്, കെ. അപ്പു, വിജയൻ കെ.ടി., ബീരാൻകുട്ടി പി.ടി. തുടങ്ങിയവർ പങ്കെടുത്തു.