വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി UDID രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിൽ നാളിതുവരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും UDID കാർഡ് ഇല്ലാത്തവർക്കുമായി ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ ഭിന്നശേഷി കോൾ സെന്ററിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് മുൻകൈ എടുത്ത് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, ഭരണസമിതി അംഗങ്ങളായ ചന്ദ്രമോഹനൻ വി കെ , മുഹമ്മദ് ഹനീഫ കെ കെ ., അച്ച്യുതൻ പാറയിൽ , സുമയ്യ വി പി , സജിത ടീച്ചർ, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് (KFB) മലപ്പുറം ജില്ലാ പ്രസിഡന്റ് സുതീർ എം., കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സ്റ്റുഡന്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് നൗഷിഫ് എൻ., ജോയിന്റ് സെക്രട്ടറി ഫൈസ്, പരിപാർ വേങ്ങര ബ്ലോക്ക് പ്രസിഡന്റ് പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ കോർഡിനേറ്റർമാരായ മർവ പി., റാഫി സി., സജിത പി., മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ NSS വളണ്ടിയർമാർ എന്നിവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.