പിഴ കുടിശികയുണ്ടോ? എങ്കിൽ വാഹന സേവനങ്ങൾ ഇനി നടക്കില്ല; പുതിയ ചട്ടവുമായി കേന്ദ്രം

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ തടസ്സപ്പെടും. കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) പരിഷ്കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേർത്തത്.

പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ ‘നോട്ട് ടു ബി ട്രാൻസാക്റ്റഡ്’ എന്നു രേഖപ്പെടുത്താനാണ് പ്രധാന നിർദേശം. ഇതോടെ വാഹനത്തിന്റെ പുക പരിശോധന, റജിസ്ട്രേഷൻ പുതുക്കൽ, ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ അപേക്ഷകൾ അധികൃതർ പരിഗണിക്കില്ല. പിഴ പൂർണമായും അടച്ചാൽ മാത്രമേ സേവനങ്ങൾ ലഭ്യമാകൂ.

കുടിശികയുള്ള കാര്യം വാഹന ഉടമയ്ക്ക് ഇ-മെയിൽ/എസ്എംഎസ് വഴി ലഭിക്കും. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് 6 മാസത്തിനകം ട്രാഫിക് പിഴകൾ തീർപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കരടിൽ നിർദേശിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}