പറപ്പൂർ കാട്ട്യേക്കാവ് ക്ഷേത്രത്തിൽ രാമായണ സത്സംഗം നടന്നു

പറപ്പൂർ: രാമായണ മാസത്തോട് അനുബന്ധിച്ച് പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാതമൂർത്തി ക്ഷേത്രത്തിൽ രാമായണ സംഗമം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. ദേവസ്വം ട്രസ്റ്റി ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ക്ഷേത്രം മേൽശാന്തി വിഷ്ണു പ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി പ്രമോദ് കൊടക്കാട് 'ആചാര അനുഷ്‌ഠാനങ്ങളെക്കുറിച്ച്' മുഖ്യപ്രഭാഷണം നടത്തി. നെച്ചിക്കാട്ട് രാധാകൃഷ്ണ ശർമ്മ 'രാമായണം നിത്യ ജീവിതത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നിർവഹിച്ചു.

മാതൃ സമിതി പ്രസിഡന്റ് വിജയകുമാരി കാവുങ്ങൽ, വിശ്വനാഥൻ, ബാബുരാജ് ചിറയിൽ, ബാബു അമൃത എന്നിവർ ചടങ്ങിൽ സംസാരിച്ചു. സുരേഷ് ബാബു പി.എം, പ്രഭാകരൻ പി.കെ, ബിനീഷ് ചിറയിൽ, ഷാജി പി.എം, ശിവദാസൻ, ബേബി ഗിരിജ, രാജി, സുനന്ദ, ഉഷ ടി.ടി, സരോജിനി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}