ചേറൂർ ഗവ. യു പി സ്കൂ‌ൾ കെട്ടിട ഉദ്ഘാടനം നാളെ

കണ്ണമംഗലം: കണ്ണമംഗലം ചേറൂർ
ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂ‌ളിന് നിർമിച്ച പുതിയ കെട്ടിട സമുച്ഛയം നാളെ ഉദ്ഘാടനം ചെയ്യും. മൂന്ന് നിലകളി ലായി പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന് കിഫ്ബി ഫണ്ടിൽ നിന്നും 3.90 കോടി രൂപയാണ് ചെലവിട്ടത്.

18 ക്ലാസ്സ് മുറികളാണുള്ളത്. ഭിന്നശേഷി സൗഹൃദ ശുചി മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശുചി മുറികളും പുതിയ കെട്ടിടത്തിലുണ്ട്. ഉപജില്ലയിൽ ഏറ്റവും
കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. നാളെ
രാവിലെ പത്തിന് വ്യവസായ ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ മന്ത്രി കെ എം ഷാജി അധ്യക്ഷത വഹിക്കും. 

വാർത്ത സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സമീറ പുളിക്കൽ, വൈസ് പ്രസിഡന്റ് കെ വി ഹുസൈൻ, നെടുമ്പള്ളി സെയ്തു, ഷീന അനൂപ്, അരക്കിങ്ങൽ ഉണ്ണി കൃഷ്ണ‌ൻ എ പി സൈയ്തു, പ്രധാനാധ്യാപിക കെപി ലീന, പി ടി എ പ്രസിഡന്റ് സമീറുദ്ദീൻ ദാരിമി, നൗഷാദ് ചേറൂർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}