പകർച്ചവ്യാധി പ്രതിരോധം: എളമ്പുലാശ്ശേരി സ്കൂളിൽ പ്രതിജ്ഞയെടുത്തു

തേഞ്ഞിപ്പലം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ നിർദ്ദേശപ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ എളമ്പുലാശ്ശേരി 
എ എൽ പി സ്കൂളിൽ പകർച്ചവ്യാധി പ്രതിരോധ പ്രതിജ്ഞ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ തേഞ്ഞിപ്പലം ഹെൽത്ത് സെന്ററിലെ ജീവനക്കാരായ ജെ.എച്ച്.ഐ ഖൈറുന്നീസ എൻ , അഞ്ജലി വി,ജസ്ന ജെബീൻ കെ പി എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെയും വ്യക്തിശുചിത്വം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം ആരോഗ്യപ്രവർത്തകർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. ചടങ്ങിൽ സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ, ഹെഡ് മിസ്ട്രസ് ഇ എൻ ശ്രീജ, പി മുഹമ്മദ് ഹസ്സൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}