ഊരകം: കർക്കടക മാസത്തിന്റെ പുണ്യവുമായി ശ്രീരാമ സ്മൃതികൾ ഉണർത്തി ഊരകം കുറ്റാളൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക മാസാചരണം വിപുലമായി സംഘടിപ്പിക്കുന്നു. മാസത്തിലുടനീളം ഭക്തിസാന്ദ്രമായ വിവിധ ചടങ്ങുകൾക്ക് ക്ഷേത്രസങ്കേതം വേദിയാകും.
കർക്കടക മാസത്തിലെ എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും രാമായണ പാരായണവും നടക്കും. സന്ധ്യാസമയങ്ങളിൽ ഭഗവതി സേവയും ഭക്തർക്കായി ഉണ്ടായിരിക്കും.
വിശേഷാൽ ചടങ്ങുകൾ:
ഔഷധസേവയും ഔഷധകഞ്ഞിയും: കർക്കടകം 16-ന് (ആഗസ്റ്റ് 1, ശനി) തന്ത്രി ബ്രഹ്മശ്രീ. സുധീപ് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഔഷധസേവയും ഔഷധകഞ്ഞി വിതരണവും നടക്കും.
സമ്പൂർണ്ണ രാമായണ പാരായണം: കർക്കടകം 30-ന് (ആഗസ്റ്റ് 15) മേൽശാന്തി കക്കാട് സനൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഏകദിന സമ്പൂർണ്ണ രാമായണ പാരായണം നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ നാടും വീടും ക്ഷേത്രാങ്കണങ്ങളും ശ്രീരാമ നാമത്താൽ മുഖരിതമാകുന്ന പുണ്യദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് കുറ്റാളൂർ ക്ഷേത്രം.