ബിൽഡിംഗ് റൂൾ ഭേദഗതി: ലെൻസ്ഫെഡ് വേങ്ങരയിൽ തുടർപഠന ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര: ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ബിൽഡിംഗ് റൂൾ ഭേദഗതികളെക്കുറിച്ച് വിശദീകരണ ക്ലാസ് സംഘടിപ്പിച്ചു. കെട്ടിട നിർമ്മാണ നിയമങ്ങളിൽ പുതുതായി വരുത്തിയ ഭേദഗതികൾ, അവയുടെ പ്രായോഗിക വശങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിനും ചർച്ച ചെയ്യുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.

ലെൻസ്ഫെഡ് ജില്ലാ ട്രഷറർ റിയാസലി പി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ക്ലാസിന് ലെൻസ്ഫെഡ് ജില്ലാ ബിൽഡിംഗ് റൂൾ കമ്മിറ്റി അംഗവും സംസ്ഥാന ഫാക്കൽറ്റിയുമായ ജാഫർ അലി നേതൃത്വം നൽകി.

ലെൻസ്ഫെഡ് വേങ്ങര ഏരിയ തുടർവിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ.എ. റസാഖ്, ഇസ്മായിൽ കെ.സി., ശംസുദ്ധീൻ ഇ.വി., സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ. എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}