ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

ഫറോക്ക്: ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഫറോക്ക് കോളേജ് കൊടക്കല്ലുപറമ്പ് സ്വദേശി ഷിവാനി (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ചെറുവണ്ണൂർ ബി.സി റോഡ് കമാനപ്പാലത്തിന് സമീപമായിരുന്നു അപകടം.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷിവാനിയും കുടുംബവും ഫറോക്ക് മണ്ണൂർ വളവിലാണ് താമസിച്ചുവരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}