വേങ്ങര: ഈ വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് (Full A+) കരസ്ഥമാക്കി ഉന്നതവിജയം നേടിയ സനഹ സുഹനിയെ വേങ്ങര ടൗൺ പൗരസമിതി ആദരിച്ചു.
പൗരസമിതി അംഗമായ കാങ്കടക്കടവൻ അബ്ദുസമദിന്റെ മകളാണ് സനഹ. ചടങ്ങിൽ പൗരസമിതി പ്രസിഡണ്ട് എം.കെ. റസാഖ്, സനഹയ്ക്ക് മെമെന്റോ നൽകി അനുമോദിച്ചു.
ചടങ്ങിൽ ഹംസ കെ.കെ., നുജൂം വി.ടി., അസൈൻ സി.കെ., നൗഫൽ കെ.കെ. തുടങ്ങിയവർ സന്നിഹിതരായിരുന്നു.