പുതുപ്പറമ്പ്: കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ 'ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ' (ORC) പദ്ധതി അപ്പർ പ്രൈമറി (UP) തലത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് പുതുപ്പറമ്പിൽ 'സക്സസ് സ്റ്റുഡിയോ' ലൈഫ് സ്കിൽ ഡെവലപ്‌മെന്റ് പരിപാടി സംഘടിപ്പിച്ചു.
യു.പി വിഭാഗം ഒ.ആർ.സി വിദ്യാർത്ഥികൾക്കായി നടത്തിയ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വേങ്ങര ഐ.സി.ഡി.എസ് അഡീഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസർ ബിന്ദു ടി.കെ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മിനി കെ.ബി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ബഷീർ കുരിയാടൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.
കുട്ടികളിൽ ജീവിത നൈപുണികൾ, ആത്മവിശ്വാസം, മാനസികാരോഗ്യം എന്നിവ വളർത്തിയെടുക്കുന്നതിൽ ഒ.ആർ.സി പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ കൗൺസിലർ സ്നേഹ ഇറക്കൽ വിശദീകരിച്ചു. ചടങ്ങിൽ മുംതാസ് ചോലക്കൽ, ചന്ദ്രൻ നാട്ടുകെട്ടിച്ചാല, നിന വി.പി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ലൈഫ് സ്കിൽ പരിശീലന ക്ലാസിന് ഒ.ആർ.സി റിസോഴ്‌സ് പേഴ്സൺ തനൂജ ബീഗം കെ.പി നേതൃത്വം നൽകി. പരിപാടിയുടെ അവസാനത്തിൽ ഒ.ആർ.സി ഇൻചാർജ് അശ്വതി എ.എൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.
കുട്ടികളുടെ മാനസികാരോഗ്യം, സാമൂഹിക വികസനം, ജീവിത നൈപുണികൾ എന്നിവ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ഒ.ആർ.സി പദ്ധതിയുടെ ഭാഗമായുള്ള 'സക്സസ് സ്റ്റുഡിയോ' പരിപാടിയിൽ യു.പി വിഭാഗം വിദ്യാർത്ഥികൾ വളരെ സജീവമായി പങ്കെടുത്തു.