പ്ലസ് വൺ പ്രവേശനത്തിന് കാത്ത് മലപ്പുറം: പതിനയ്യായിരത്തോളം പേർക്ക് ഇനിയും സീറ്റില്ല; പുതിയ ബാച്ചുകളിൽ പ്രതീക്ഷ

മലപ്പുറം: ജില്ലയിൽ 64,393 പേർക്ക് ഇന്നലെ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചപ്പോൾ പതിനയ്യായിരത്തിലധികം കുട്ടികളാണു പ്രവേശനം ലഭിക്കാതെ പുറത്തായിരിക്കുന്നത്. ഇവർ സപ്ലിമെന്ററി അലോട്മെന്റിനായി കാത്തിരിക്കുകയാണ്. ജില്ലയിലെ 64,393 വിദ്യാർഥികളാണ് ഇന്നലെ പ്ലസ് വൺ ക്ലാസുകളിലെത്തിയത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 62,655 പേരും അൺഎയ്ഡഡ് സ്കൂളുകളിലായി 1,738 കുട്ടികളുമാണ് പ്രവേശനം നേടിയിട്ടുള്ളത്. 82,753 പേരാണു മുഖ്യഅലോട്മെന്റിൽ അപേക്ഷ നൽകിയത്. ഇതുപ്രകാരം 18,360 പേരാണു പുറത്തായത്. വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്നിക് കോഴ്സുകളിൽ പ്രവേശനം നേടിയവരെ ഒഴിവാക്കിയാൽ പതിനയ്യായിരത്തിലധികം പേരാണു പുറത്തുള്ളത്. ഇവർക്ക് ഇനി സപ്ലിമെന്ററി അലോട്മെന്റാണു പ്രതീക്ഷ.

സപ്ലിമെന്ററി അലോട്മെന്റുകൾക്ക് സർക്കാർ,എയ്ഡഡ് സ്കൂളുകളിലായി 4,850 സീറ്റുകളാണുള്ളത്. കൂടാതെ പുതുതായി ജില്ലയ്ക്ക് അനുവദിച്ച 60 പ്ലസ് വൺ ബാച്ചുകളിലും സപ്ലിമെന്ററി അലോട്മെന്റിൽ അലോട്മെന്റ് നടക്കും. പുതിയ ബാച്ചുകളിലെ 3,000 സീറ്റുകൾ കൂടി ജില്ലയ്ക്ക് അധികമായി ലഭിക്കും. ഇത് ഏതൊക്കെ വിദ്യാഭ്യാസ ജില്ലകളിലെ സ്കൂളുകളിലാണെന്നോ, ഏതൊക്കെ കോഴ്സുകളാണെന്നോ സംബന്ധിച്ച ഉത്തരവ് പുറത്തുവന്നിട്ടില്ല. കൂടാതെ ഏതു വിദ്യാഭ്യാസ ജില്ലകളിലാണു കൂടുതൽ അപേക്ഷകർ പുറത്തായതെന്നതു സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. കൂടുതൽ വിദ്യാർഥികൾ പുറത്തായ വിദ്യാഭ്യാസ ജില്ലയിലായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കാൻ സാധ്യത. സ്കൂൾതല ഒഴിവുകളുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടില്ല. സപ്ലിമെന്ററി പ്രവേശന നടപടികൾ 13ന് ആരംഭിക്കുന്നതോടെ ഇവയിൽ വ്യക്തത വരുമെന്നാണു കരുതുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}