മേഘാലയ യാത്രയ്ക്കിടെ കാണാതായ യൂട്യൂബർ ദിൽഷാദ് നിലവിൽ സുരക്ഷിതനായിരിക്കുന്നു എന്ന ആശ്വാസകരമായ വിവരം പുറത്തുവന്നിട്ടുണ്ട്. സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടതിനെ തുടർന്നാണ് യാത്രാതടസ്സം നേരിട്ടത് എന്നാണ് റിപ്പോർട്ടുകൾ.
മേഘാലയയിലെ പൈനൂർ സല ഏരിയയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹം നിലവിൽ പൂർണ്ണ സുരക്ഷിതനാണ്. ആവശ്യമായ പരിചരണങ്ങളും ശുശ്രൂഷകളും നൽകിവരുന്നുണ്ട്.