പരപ്പനങ്ങാടി പുത്തരിക്കൽ - ഉള്ളണം റോഡിൽ മരത്തിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തരിക്കൽ ഭാഗത്തുള്ള ഒരു വാടക ക്വാർട്ടേഴ്‌സിന് മുൻവശത്തെ പറമ്പിലെ മരത്തിലാണ് മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
പ്രദേശവാസികളാണ് ആദ്യം കണ്ടത്. മരണപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഏകദേശം മധ്യവയസ്സ് തോന്നിക്കുന്നയാളാണ് മരിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മരിച്ചയാളെ തിരിച്ചറിയുന്നതിനായി പോലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണ്.