വേങ്ങര: ലിറ്റിൽ കൈറ്റ് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പൊതുപരിശീലന പരിപാടിക്ക് കെഎം എച്ച്എസ്എസ് കുറ്റൂർ നോർത്ത് തുടക്കം കുറിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ നിന്നും ഉപജില്ലാതലത്തിൽ പരിശീലനം നേടിയ വിദ്യാർഥികളാണ് ഇതേ ബാച്ചിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
സൈബർ ലോകത്തെ ചതിക്കുഴികളും അതിൽനിന്ന് രക്ഷനേടാൻ ഉള്ള മുൻകരുതലുകളും ചർച്ച ചെയ്തു.
വിദ്യാർത്ഥി മെന്റർമാരായ വി ദാനി മുഹമ്മദ്, ഗോകുൽ, സി പി അഷ്മിക, അജ് വ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
പ്രധാനാധ്യാപിക എസ്.ഗീത ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡിഎച്ച്എം പി.എസ് സുജിത്ത് കുമാർ അദ്ധ്യക്ഷം വഹിച്ചു. കൈറ്റ് മെന്റർമാരായ കെ.കെ സുഹറ, പി മായ, എസ് ഐടിസി ജി.ഗ്ലോറി എന്നിവർ സംസാരിച്ചു.