എസ് എം എ മദ്റസ ദിനം: കോട്ടക്കൽ സോൺ തല ഫണ്ട്‌ ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)സംസ്ഥാന കമ്മിറ്റി ജൂലായ്‌ 3 ന്(ഇന്ന് വെള്ളി) മദ്റസ ദിനമായി ആചരിക്കുന്നു.

ഉസ്താദ്മാർക്ക് സ്ഥിരം ക്ഷേമ പെൻഷൻ, മദ്റസ നവീകരണ സഹായങ്ങൾ,മദ്റസ ഗ്രേഡിംഗ് അവാർഡ് എന്നിവക്ക് ഫണ്ട്‌ കണ്ടെത്തുന്നത് മദ്റസ ദിനത്തിൽ നടത്തുന്ന ഫണ്ട്‌ ശേഖരണത്തിലൂടെയാണ്.

മദ്റസ ദിന ഫണ്ടിന്റെ കോട്ടക്കൽ സോൺ തല ഉദ്ഘാടനം സമസ്ത ട്രഷറർ താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ നിർവഹിച്ചു.
  
ചടങ്ങിൽ എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ, സോൺ ജനറൽ സെക്രട്ടറി ഹംസ മാസ്റ്റർ കടമ്പോട്ട്, ഫിനാൻസ് സെക്രട്ടറി മജീദ് ബാവ ആട്ടീരി സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}