കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്നും NMMS പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഉജ്ജ്വല വിജയം കൈവരിച്ച മിൻഹ ഫാത്തിമ ടി.ടി.-യെ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
വാർഡ് ഒമ്പതാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മിൻഹ ഫാത്തിമയെ അനുമോദിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. പഠന മികവിലൂടെ നാടിന് അഭിമാനമായി മാറിയ മിൻഹയെ ചടങ്ങിൽ പങ്കെടുത്തവർ പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങിൽ വാർഡ് സെക്രട്ടറി പി.ടി. മുജീബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രഷറർ നജാഫ് ചാക്കീരി, ഭാരവാഹികളായ അസീസ് പി.എം., റസാഖ് പി., മുസ്തഫ ടി.ടി. തുടങ്ങിയവർ സംബന്ധിച്ചു.