കർക്കിടകക്കഞ്ഞി വിതരണം നടത്തി ചേറൂർ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ

മഴയുടെ തണുപ്പിലും കർക്കിടകത്തിൻ്റെ വറുതിയിലും ആരോഗ്യത്തിൻ്റെ അമൃതായുള്ള മലയാളിയുടെ പാരമ്പര്യ വിഭവമാണ് കർക്കിടകക്കഞ്ഞി. ഒട്ടേറെ ഗൃഹാദുരത്വം നിറഞ്ഞ ഓർമ്മങ്ങൾ പഴയ തലമുറക്ക് സമ്മാനിക്കാനും പഴയതിൻ്റെ നന്മ പുതുതലമുറക്ക് കൈമാറുന്ന പ്രക്രിയ കൂടിയാണിത്. രുചിക്കപ്പുറം പ്രകൃതിയോടും പാരമ്പര്യത്തോടും ചേർന്നുനിൽക്കുന്ന ജീവിതശൈലിയുടെ മനോഹരമായ പ്രതീകമാണ് കർക്കിടകക്കഞ്ഞി. ഏറെ ഔഷധ ഗുണമുള്ള കർക്കിടകക്കഞ്ഞി തയാറാക്കി ഭൂമിത്രസേന, എൻ എസ് എസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമായി വിതരണം ചെയ്തു വരുന്നു. ഇതിലേക്കുള്ള ഔഷധക്കൂട്ടുകൾ മിക്കതും  വീടുകളിൽ നിന്നും ശേഖരിക്കുന്നതു വഴി ഒട്ടേറെ നാട്ടറിവുകൾ കുട്ടികൾ നേടുന്നു. കോട്ടക്കൽ വൈദൃശാലയിലെ രാജീവ്‌ വൈദ്യരാണ് വർഷങ്ങളായി ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്. ഈ വർഷത്തെ ഔഷധക്കഞ്ഞി വിതരണം വേങ്ങര ബ്ലോക്ക് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സമീറ പുളിക്കൽ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. 
 വിദ്യാർത്ഥികളായ സി മുഹമ്മദ്‌ ഷിബിൽ, കെ കെ അഫ്രാ ബീവി, കെ കെ ഫിദ, യൂ കെ ഹമ്ര തുടങ്ങിയ വിദ്യാർത്ഥികളെ നേതൃത്വത്തിലാണ് ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തത്. 

മാനേജർ എ കെ സൈനുദ്ദീൻ,പ്രിൻസിപ്പൽ പി ടി ഹനീഫ, പിടിഎ പ്രസിഡണ്ട് അബ്ദുൽ ഹഖ്, പൂക്കുത്ത് മുജീബ്, പി കെ ഗഫൂർ, വിഎസ് ബഷീർ കോർഡിനേറ്റർ കെ ടി ഹമീദ്, പ്രോഗ്രാം ഓഫീസർ റാഷിദ് തോട്ടശ്ശേരി, പുള്ളാട്ട് ഹംസ, പി സകരിയ്യ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}