അവരെത്തി; പാഠപുസ്തകത്തിലെ 'സായംപ്രഭാ ഹോം' നേരിൽ കാണാൻ

വേങ്ങര: ഹയർ സെക്കൻഡറി സോഷ്യൽ വർക്ക് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'സായംപ്രഭാ ഹോം' നേരിൽ കണ്ട് മനസ്സിലാക്കി വേങ്ങര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ. പാഠഭാഗങ്ങളിൽ പഠിച്ചറിഞ്ഞ സ്ഥാപനം നേരിൽ സന്ദർശിക്കാനും അതിന്റെ പ്രവർത്തനരീതികൾ അടുത്തറിയാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരും.

സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഹോമിലെ അന്തേവാസികളായ മുതിർന്ന പൗരന്മാരുമായി സ്നേഹാന്വേഷണങ്ങൾ പങ്കുവെക്കുകയും അവരുടെ ജീവിതാനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

തുടർന്ന് നടന്ന ചടങ്ങിൽ സായംപ്രഭാ ഹോമിന്റെ പ്രവർത്തനങ്ങൾ, സേവനങ്ങൾ, വയോജന ക്ഷേമത്തിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് ഇംപ്ലിമെന്റിംഗ് ഓഫീസർ സമിത കുമാരിയും കെയർ ഗിവർ ഇബ്രാഹീം എ.കെ.യും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.

പരിപാടിയിൽ പഞ്ചായത്ത് അംഗം ചന്ദ്രമോഹനൻ, അധ്യാപകരായ ഷീന പി., വൈഷ്ണവ് കെ. തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}