കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി: വേങ്ങരയിൽ കോൺഗ്രസിന്റെ ആഹ്ലാദപ്രകടനം

വേങ്ങര: മണ്ഡലം കോൺഗ്രസ് കമ്മിറ്റി വേങ്ങര ടൗണിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജിയിൽ ആഹ്ലാദപ്രകടനം നടത്തി. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും അഭിവാദ്യമർപ്പിച്ചു. 

വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാ കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം എ കെ എ നസീർ ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി  കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി പി ആലിപ്പു, സോമൻ ഗാന്ധി കുന്ന്, ടി കെ മൂസക്കുട്ടി, വേങ്ങര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി മൊയ്തീൻ, പഞ്ചായത്ത് മെമ്പർ ഒ. കെ.വേലായുധൻ, മണ്ഡലം ജനറൽ സെക്രട്ടറി മാരായ ടിവി റഷീദ്, എ കെ എ നാസർ തുടങ്ങിയവർ പ്രസംഗിച്ചു. 

ബൈജു പാണ്ടികശാല, ഈ വി കുഞ്ഞാപ്പു പാ ണ്ടികശാല, പറാ ചേരി ഹംസഹാജി, കാപ്പൻ മുസ്തഫ, മുള്ളൻ ഹംസ, സി എച്ച് സമീർ, ടി പി കുഞ്ഞാലി, ഹരിദാസൻ പുളിക്കൽ, നായാട്ടിൽ സലാം, സുബൈർ ബാവ താ ട്ടയിൽ, അർഷാദ് എം ടി, സുധീഷ് പാണ്ടികശാല, ഹംസക്കുട്ടി മുക്കുമ്മൽ, വിനു കൂരിയാട് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}