കോട്ടക്കൽ: സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)സംസ്ഥാന കമ്മിറ്റി ജൂലായ് 3 ന് മദ്റസ ദിനമായി ആചരിക്കുന്നു.
ഉസ്താദ്മാർക്ക് സ്ഥിരം ക്ഷേമ പെൻഷൻ, മദ്റസ നവീകരണ സഹായങ്ങൾ,മദ്റസ ഗ്രേഡിംഗ് അവാർഡ് എന്നിവക്ക് ഫണ്ട് കണ്ടെത്തുന്നത് മദ്റസ ദിനത്തിൽ നടത്തുന്ന ഫണ്ട് ശേഖരണത്തിലൂടെയാണ്.
മദ്റസ ദിന ഫണ്ടിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു.
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സംസ്ഥാന സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ,ജില്ലാ ഭാരവാഹികളായ അലി ബാഖവി ആറ്റുപ്പുറം, അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി സംബന്ധിച്ചു.